Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Spillover Project

Thrissur

31 കോ​ടി​യു​ടെ സ്പി​ൽ​ഓ​വ​ർ പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം

തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച 31 കോ​ടി രൂ​പ​യു​ടെ സ്പി​ൽ ഓ​വ​ർ പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ന​ൽ​കി. നാ​ളെ ന​ട​ക്കു​ന്ന ജി​ല്ലാ പ്ലാ​നിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ഈ ​പ​ദ്ധ​തി​ക​ൾ ഒൗ​ദ്യോ​ഗി​ക​മാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ടു​മെ​ന്ന് മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്പി​ൽ ഓ​വ​ർ തു​ക എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ലെ​ന്നും ക​ഴി​ഞ്ഞ​വ​ർ​ഷം സ​ർ​ക്കാ​ർ വി​ക​സ​ന​ഫ​ണ്ടി​ന്‍റെ മൂ​ന്നാം ഗ​ഡു ത​ട​ഞ്ഞു​വ​ച്ച് കോ​ർ​പ​റേ​ഷ​ന്‍റെ വി​ക​സ​ന​പ​ദ്ധ​തി​ക​ൾ അ​ട്ടി​മ​റി​ച്ചെ​ന്നും കൗ​ണ്‍​സി​ലി​ൽ യു​ഡി​എ​ഫ് ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ൽ നി​ല​വി​ലെ സ​ർ​ക്കാ​ർ അ​ധി​ക​വി​ഹി​ത​മാ​യി 31 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ കൗ​ണ്‍​സി​ൽ അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്നും ഡെ​പ്യൂ​ട്ടി മേ​യ​ർ എ. ​പ്ര​സാ​ദ് പ​റ​ഞ്ഞു.

പ​ടി​ഞ്ഞാ​റെ​ക്കോ​ട്ട ജം​ഗ്ഷ​ൻ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു താ​ൽ​പ​ര്യ​പ​ത്രം ക്ഷ​ണി​ച്ച​തി​ൽ മൂ​ന്നു ക​ന്പ​നി​ക​ൾ താ​ൽ​പ​ര്യം അ​റി​യി​ച്ചി​ട്ടു​ണ്ട്. കൗ​ണ്‍​സി​ൽ തീ​രു​മാ​ന​പ്ര​കാ​രം സി​എ​സ്ആ​ർ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ശ​ക്ത​ൻ ബ​സ് സ്റ്റാ​ൻ​ഡ് പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​നു​ള്ള താ​ൽ​പ​ര്യ​പ​ത്ര​ങ്ങ​ൾ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.

വി​ശ​ദ​മാ​യ പ്ലാ​ൻ ത​യാ​റാ​ക്കി കൗ​ണ്‍​സി​ലി​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ ശ​ക്ത​ൻ ബ​സ് സ്റ്റാ​ൻ​ഡ് പു​ന​ർ​നി​ർ​മി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up